ലണ്ടന്‍: കൊറോണ വൈറസ് ലോകം മുഴുവന്‍ പടരുന്ന സാഹചര്യത്തില്‍ നിശ്ചയിച്ച നിരവധി കാര്യങ്ങളാണ് മുടങ്ങി പോയിട്ടുള്ളത്. അതില്‍ നിരവധി വിവാഹങ്ങളുമുണ്ട്. എന്നാല്‍, കോവിഡ് ലോക്ക്ഡൗണിനിടയില്‍ ഡോക്ടറിനും നഴ്സിനും ആശുപത്രിയില്‍ മാംഗല്യം. കോവിഡ് ഏറ്റവും മോശമായി ബാധിച്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നായ ബ്രിട്ടണില്‍ നിന്നാണ് ഈ ശുഭവാര്‍ത്ത. ഇരുവരും ജോലി ചെയ്യുന്ന ആശുപത്രിയുടെ ചാപ്പലില്‍ വെച്ചായിരുന്നു വിവാഹം.
34 വയസുള്ള ജാന്‍ ടിപ്പിങും 30 വയസുള്ള അന്നലാന്‍ നവരത്നവും ആണ് വിവാഹിതരായത്. ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയുടെ ചാപ്പലില്‍ വെച്ചായിരുന്നു വിവാഹം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹം ലൈവ് സ്ട്രീം ചെയ്തു.
A doctor and nurse from St Thomas’ who had to cancel their wedding due to the #coronavirus outbreak have got married in the hospital’s historical chapel.
Read about Jann and Annalan’s special day and why it meant so much to them to tie the knot at work http://bit.ly/2yxkQlB