മനില: കോവിഡ് വൈറസ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ ഫിലിപ്പിന്‍സില്‍ പതിനായിരത്തോളം തടവുകാരെ വിട്ടയച്ചു. ജയിലിലെ ജതടവുകാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവും കുറഞ്ഞ താമസ സൗകര്യവും കാരണം വൈറസ് ബാധ തടവുകാരിലേക്കും ഉദ്യോഗസ്ഥരിലേക്കും പടരാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.
സുപ്രീംകോടതി ജഡ്ജി മരിയോ വിക്ടര്‍ ലിയോനെന്‍ ആണ് 9,731 പേരെ വിട്ടയച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. ആറു മാസമോ അതില്‍ താഴെയോ ശിക്ഷ ലഭിച്ചവരെയാണ് മാര്‍ച്ച് 17നും ഏപ്രില്‍ 29നും ഇടയില്‍ മോചിപ്പിച്ചത്. തലസ്ഥാനമായ മനിലയിലെ ക്യൂസെന്‍ സിറ്റി ജയിലില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.നിലവിലെ സെല്ലിലെ സൗകര്യത്തിന് അഞ്ചിരിട്ടി തടവുകാരാണ് ജയിലിലുള്ളത്. ജന ബാഹുല്യത്താല്‍ ശാരീരിക അകലം പാലിക്കാന്‍ തടവുകാര്‍ക്ക് സാധിക്കില്ല.