കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗജന്യ പരിശോധന സൗകര്യം ഒരുക്കി അജ്മാന്‍ യൂനിവേഴ്സിറ്റി.സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍, ജീവനക്കാര്‍ എന്നിവര്‍ക്കാണ് സൗജന്യമായി കോവിഡ് പരിശോധന ഒരുക്കുന്നത്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ ഫലം ലഭിക്കുന്ന ഡി.പി.ഐ എന്ന ലേസര്‍ പരിശോധന രീതി തമൂഹ് ഹെല്‍ത്ത് കെയര്‍ കമ്പനിയുമായി സഹകരിച്ചാണ് അജ്മാന്‍ സര്‍വകലാശാല സംഘടിപ്പിക്കുന്നത്.യു.എ.ഇയില്‍ ഒരു സര്‍വകലാശാല ആദ്യമായാണ് ഇത്തരത്തില്‍ സൗജന്യ പരിശോധന സംഘടിപ്പിക്കുന്നതെന്ന് മെഡിക്കല്‍ സര്‍വിസ് മാനേജര്‍ ഡോ. ഫദ്ദ ജസ്സാസ് അവകാശപ്പെട്ടു.