വാഷിംഗ്ടണ്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വികസ്വര രാജ്യങ്ങളിലെ കുട്ടികളിലെ മരണനിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി ലോകബാങ്ക്. ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസ് ആണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. അന്താരാഷ്ട്ര നാണയനിധി വാര്‍ഷിക യോഗത്തിന് മുന്നോടിയായി നടന്ന വിര്‍ച്വല്‍ യോഗത്തിലാണ് മല്‍പാസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ആരോഗ്യരംഗത്തെ സേവനത്തിലെ കുറവും ഭക്ഷണ ലഭ്യത കുറയുന്നതും മൂലം ശിശുമരണ നിരക്ക് 45 ശതമാനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.’ ഇനിയുള്ള വര്‍ഷങ്ങളിലും ഈ മരണനിരക്ക് ഉയരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൃത്യമായ വിദ്യഭ്യാസം ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ഭാവിയില്‍ വികസ്വര രാജ്യങ്ങളില്‍ വളരെ ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യങ്ങളില്‍ വിദ്യാഭ്യാസവും ആരോഗ്യവും മെച്ചപ്പെടുത്താന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് ലോകബാങ്ക് വ്യക്തമാക്കി.