ഒട്ടാവ: കോവിഡ് മഹാമാരിയുടെ ആഘാതം സമൂഹത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വൈറസിനെതിരെ പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നത് വരെ ജനങ്ങള്‍ തങ്ങളുടെ ശീലങ്ങളില്‍ മാറ്റം വരുത്തണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു.
ലോകം വലിയ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാനഡയില്‍ 72,520 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. വ്യഴാഴ്ച 242 പേര്‍ക്ക് പുതിയതായി രോഗം കണ്ടെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 35 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,337 ആയി.