റിയാദ് : സൗദിയില്‍ കോവിഡ് ബാധിച്ച് 10പ്രവാസികള്‍ കൂടി ശനിയായഴ്ച മരിച്ചു. മക്ക, ജിദ്ദ, മദീന, റഫ്ഹ എന്നിവിടങ്ങളിലായി 30നും 60നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. പുതിയ രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. 2804 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 302ഉം., രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 51980ഉം ആയതായി അധികൃതര്‍ അറിയിച്ചു. 1797 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തരായവരുടെ എണ്ണം 23,666 ആയി ഉയര്‍ന്നു. നിലവില്‍ 28,048 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 166 പേരുടെ നില ഗുരുതരമാണ്.
ഒമാനില്‍ കോവിഡ് ബാധിതരുടെ എണ്ണം 5000കടന്നു.404 പേര്‍ക്ക് കൂടി ശനിയാഴ്ച് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 67സ്വദേശികളും 337 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 5029 ലെത്തി. രോഗ മുക്തി നേടിയവരുടെ എണ്ണം 1436 ആയി ഉയര്‍ന്നെന്നും, കോവിഡ് ബാധിച്ച് ഇതുവരെ 20പേര്‍ മരിച്ചുവെന്നും മാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 13 വിദേശികളും ഏഴ് സ്വദേശികളുമാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
ഖത്തറില്‍ ഒരു പ്രവാസി കൂടി ശനിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. 74 കാരനായ പ്രവാസിയാണ് മരണമടഞ്ഞത്. 1,547 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15ഉം,മൊത്തം രോഗബാധിതരുടെ എണ്ണം 30,972.ഉം ആയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ മുക്തരായവരുടെ എണ്ണം 3,788 ആയി ഉയര്‍ന്നു. നിലവില്‍ 27,169 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 158 പേരാണ് തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. . ആശുപത്രികളിലെ ഐസലേഷനുകളില്‍ 1,308 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 1,52,704 പേരാണ് കോവിഡ് പരിശോധനക്ക് വിധേയമായത്.