കുവൈത്ത് സിറ്റി: രാജ്യത്ത് കൂടുതല്‍ കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്ത ജലീബ് അല്‍ ശുയൂഖ്, മെഹ്ബൂല, ഫര്‍വാനിയ, ഖൈത്താന്‍, ഹവല്ലി, മൈദാന് ഹവല്ലി തുടങ്ങിയ പ്രദേശങ്ങളില്‍ സമ്ബൂര്‍ണ ഐസൊലേഷന്‍ നടപ്പാക്കും.അഞ്ച് ഘട്ടങ്ങളായാണ് രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ട് വരുവാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കിയിരിക്കുന്നത്. സമ്ബൂര്‍ണ ഐസൊലേഷന്‍ പ്രഖ്യാപിച്ച ചില തെരുവകളും ബ്ലോക്കുകളും നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സമ്ബൂര്‍ണ ലോക്ഡൌണ് പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിലെ ആളുകള്‍ക്ക് ആ പ്രദേശങ്ങള്‍ വിട്ട് പോകാന്‍ അനുവദിക്കില്ല. ഓരോ ഘട്ടത്തിലും മൂന്ന് ആഴ്ചയാണ് ദൈര്‍ഘ്യം നല്‍കിയിരിക്കുന്നത്. ഓരോ ഘട്ടത്തിലേയും ഫല പ്രാപ്തി ആരോഗ്യ മന്ത്രാലയം വിലയിരുത്തുമെന്നും അതനുസരിച്ച് സമയങ്ങളില്‍ മാറ്റം വരുത്താമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഇപ്പോയത്തെ സാഹചര്യത്തില്‍ അഞ്ച് ഘട്ടങ്ങളും സെപ്റ്റംബര്‍ 13 ന് മുമ്ബേ പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യ ഘട്ടം ( മെയ് 31 മുതല്‍ ആരംഭിക്കും )
ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ട് പള്ളികളില്‍ പ്രാര്‍ഥന അനുവദിക്കും.
റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും പാര്‍സല്‍ സര്‍വീസുകള്‍ മാത്രം അനുവദിക്കും
സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ജംഇയ്യകള്‍ , ബഖാലകള്‍, റേഷന്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കും
ഫാക്റ്ററികള്‍, വ്യാവസായിക ഉത്പാദനകേന്ദ്രങ്ങള്‍,ടെലികമ്മ്യൂണിക്കേഷന്‍ കമ്ബിനികള്‍, ഇന്റര്‍നെറ്റ് ദാതാക്കള്‍ എന്നീവര്‍ക്ക് പ്രവര്‍ത്തിക്കാം.
കമ്ബനികളുടെയും സ്ഥാപങ്ങളുടെയും ട്രാന്സ്പോര്ട്ടേഷന് സര്‍വീസ് അനുവദിക്കും
സ്വകാര്യ ആശുപത്രികള്‍ , ഡിസ്പെന്‍സറികള്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കാം
ഓട്ടോ മൊബൈല്‍ വര്‍ക്ക്ഷോപ്പ് , സ്പെയര്‍സ്പാര്‍ട്സ് , കാര്‍വാഷിങ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും
രണ്ടാം ഘട്ടം (ജൂണ്‍ 21 ന് ആരംഭിക്കും)
കര്‍ഫ്യൂ സമയം രാത്രി മുതല്‍ 6 മണിക്കൂര്‍ ആയി കുറക്കും
സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ നിയന്ത്രണ വിധേയമായി തുറക്കും. 30% ജീവനക്കാരെ അനുവദിക്കും.
രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ മാളുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും
എക്സ്ചേഞ്ച്, ഫിനാന്‍സ് സേവനങ്ങള്‍ നല്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും
റീട്ടെയില്‍ സേവനങ്ങള്‍ നല്കുന്ന സ്ഥാപനങ്ങള്‍ അനുവദിക്കും
പാര്‍ക്കുകള്‍ തുറക്കു.
റെസ്റ്റോറന്റുകള്‍ക്കും കോഫി ഷോപ്പുകളുടെയും പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിക്കും.
മൂന്നാം ഘട്ടം (ജൂലൈ 12 ന് ആരംഭിക്കും )
കര്‍ഫ്യൂ പൂര്‍ണ്ണമായി നിര്‍ത്തലാക്കും
സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളിലെ പ്രവര്‍ത്തന ശേഷി 50 ശതമാനമായി വര്‍ദ്ധിപ്പിക്കും
ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍ തുറക്കും.
ടാക്സികള്‍ ഭാഗികമായി പുനരാരംഭിക്കും. ഒരു യാത്രികനെ മാത്രം അനുവദിക്കും .
പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന അനുവദിക്കും
നാലാം ഘട്ടം (ഓഗസ്റ്റ് 2-ന് ആരംഭിക്കും)
സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ ജീവനക്കാരുടെ ശേഷി 50 ശതമാനത്തില്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുവാന്‍ അനുവദിക്കും.
റെസ്റ്റോറന്റുകള്‍ക്കും കോഫി ഷോപ്പുകള്‍ക്കും ഇരുന്ന് കഴിക്കുവാന്‍ അനുവദിക്കും
പൊതുഗതാഗതം സാമൂഹിക അകലം പാലിച്ച് പുനരാരംഭിക്കും .
അഞ്ചാം ഘട്ടം (ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും)
രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങും.