മസ്‌ക്കറ്റ് : ഒമാനില്‍ രോഗികളുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുന്നു. 175 പേര്‍ക്ക് കൂടി ഞായറാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍123 പേര്‍ വിദേശികളും 52 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചരുടെ എണ്ണം 3399 ആയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലൂടെ അറിയിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 1117 ആയി ഉയര്‍ന്നു. ഒമാനില്‍ പതിനേഴ് പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന. പുതുതായി 1912 പേര്‍ക്ക് കൂടി ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്, ഏഴു പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 39,048ഉം, മരിച്ചവരുടെ എണ്ണം 246ഉം ആയി, രോഗമുക്തി നേടിയവരുടെ എണ്ണം 11,457ആയി ഉയര്‍ന്നു. 27,345 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 143 പേരുടെ നില ഗുരുതരമാണ്.
ഖത്തറില്‍ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന. 54കാരനാണ് മരിച്ചത്. 24 മണിക്കൂറിനിടെ 3,215 പേരില്‍ നടത്തിയ പരിശോധനയില്‍ . 1,189പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14ഉം,രോഗബാധിതരുടെ എണ്ണം 22,520ഉം ആയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ഭേദമായവരുടെ എണ്ണം 2,753ആയി ഉയര്‍ന്നു. നിലവില്‍ 9,753 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 1,27,769പേര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമായി.