വാഷിംങ്ടണ്‍; ലോകത്ത് കൊവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്ബോള്‍ കനത്ത ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന, മഹാമാരി രൂക്ഷമായവയടക്കമുള്ള വിവിധ രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന സാഹചര്യത്തിലാണ് ഡബ്യൂഎച്ച്‌ഒയുടെ പ്രതികരണം പുറത്ത് വന്നിരിയ്ക്കുന്നത്.
ഇന്ന് ലോകത്ത് കൊവിഡ് മരണം 2,87,000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം 42,42,000 പിന്നിട്ടു. ഇറ്റലിയെ മറികടന്ന് റഷ്യ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നാലാമതെത്തി. ഒറ്റദിവസം 11,000ത്തിലധികം പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്ത റഷ്യയില്‍ രോഗികളുടെ എണ്ണം 2,21,000 കവിഞ്ഞിരിക്കുകയാണ് എന്നും ലോകാരോഗ്യ സംഘടനവ വ്യക്തമാക്കി.
എന്നാല്‍ കൊവിഡ് അക്ഷരാര്‍ഥത്തില്‍ മഹാമാരിയായിത്തീര്‍ന്ന അമേരിക്കയില്‍ ആറുദിവസമായി മരണനിരക്കില്‍ കുറവുവരുന്നുണ്ട്. 81,000 ത്തിലധികമാണ് അമേരിക്കയിലെ ആകെ മരണസംഖ്യ. ബ്രസീലിലും കൊവിഡ് വേഗത്തില്‍ വ്യാപിക്കുകയാണ്. വൈറസ് രണ്ടാമതും വ്യാപിക്കുമോയെന്ന ഭയത്തിലാണ് ചൈനയും ദക്ഷിണ കൊറിയയും. വീണ്ടും കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതാണ് ഈ രാജ്യങ്ങളെ ഭയപ്പെടുത്തുന്നത്, ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പുറത്ത് വന്നിരിയ്ക്കുന്നത്.