ബംഗളുരൂ: കോവിഡ് 19 പ്രതിരോധിക്കാന്‍ ആവശ്യമായ പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ഭൂമി ലേലം ചെയ്യാന്‍ ആലോചിക്കുന്നതായി കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ വെളിപ്പെടുത്തി. ബംഗളുരു നഗരത്തിലെ കണ്ണായ പ്രദേശത്തുളള ഭൂമിയാണ് ലേലം ചെയ്യാനൊരുങ്ങുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായി യദിയൂരപ്പ ചര്‍ച്ച നടത്തി.
കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് സര്‍ക്കാര്‍ നേരിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സര്‍ക്കാര്‍ നീക്കത്തെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് എതിര്‍ക്കുകയാണ്.
കേന്ദ്ര വിഹിതമായി സംസ്ഥാനത്തിന് കിട്ടേണ്ടതില്‍ 11,215 കോടിയുടെ കുറവുണ്ടായി. ശമ്ബളം, പെന്‍ഷന്‍, വായ്പ തിരിച്ചടവ്, പലിശ എന്നിവയ്ക്കായി 10000 കോടിയെങ്കിലും അധികം വേണമെന്ന് യദിയൂരപ്പ പറഞ്ഞു. ലോക്ക് ഡൗണ്‍ മൂലം സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വലിയ ഇടിവുണ്ടായി. ബംഗളുരുവില്‍ വെറുതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി ലേലത്തില്‍ വിറ്റാല്‍ 15,000 കോടിയെങ്കിലും കണ്ടെത്താനാകുമെന്ന് കരുതുന്നതായി മുഖ്യമന്ത്രി ്പറഞ്ഞു.