മലപ്പുറം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൗണ്‍ നിലനില്‍ക്കെ മലപ്പുറം ജില്ലയിലെ അര്‍ബുദ രോഗികള്‍ക്ക് തുടര്‍ ചികിത്സക്ക് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. തിരൂര്‍, നിലമ്ബൂര്‍ ജില്ലാ ആശുപത്രികളിലാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും തിരുവനന്തപുരം ആര്‍.സി.സിയിലും കീമോ തെറാപ്പിക്കും തുടര്‍ പരിശോധനകള്‍ക്കും വിധേയരായിരുന്ന അര്‍ബുദ രോഗികള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. ചികിത്സക്കും കൂടുതല്‍ വിവരങ്ങള്‍ക്കും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഡോ. സൈറസ് – 9947 067 421, നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ ഡോ. ഹംസ – 9447 844 345 എന്നിവരുമായി ബന്ധപ്പെടാം.