റിയാദ് : കൊറോണ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി സൗദിയിലെ ജുബൈലില്‍ മരിച്ചു. കൊല്ലം കിളികൊല്ലൂര്‍ സ്വദേശി സാം ഫെര്‍ണാണ്ടസാണ് മരിച്ചത്. 55 വയസ്സായിരുന്നു ഇദ്ദേഹത്തിന്. കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് ദിവസങ്ങളായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇദ്ദേഹം.
18 വര്‍ഷമായി ജുബൈലിലെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ജുബൈല്‍ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 18 ആയി.