കോട്ടയം: പഴകിയ മീൻ പിടികൂടി. പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് 600 കിലോ പഴകിയ മീൻ കോട്ടയത്ത് നിന്നും പിടികൂടിയത്. തൂത്തുക്കുടിയിൽ നിന്നുമാണ് മീൻ കൊണ്ടുവന്നത്.
പാലായിൽ ഇറക്കിയതിന് ശേഷം മീൻ കോട്ടയത്തേക്ക് കൊണ്ടുവരികയായിരുന്നു. സംഭവത്തിൽ തൂത്തുക്കുടി സ്വദേശികളായ സിദ്ധിഖ്, കണ്ണൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.