ചെന്നൈ: കോവിഡ് വൈറസിന് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയയാള്‍ സ്വയം മരുന്ന് പരീക്ഷിച്ചതിനെ തുടര്‍ന്ന് മരിച്ചു. ചെന്നൈയിലാണ് സംഭവം. കോടന്പാക്കത്തു പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കന്പനിയുടെ ഫാര്‍മസിസ്റ്റും പ്രൊഡക്ഷന്‍ മാനേജരുമായ കെ. ശിവനേശനാണ് മരിച്ചത്.
കമ്ബനി ഉടമയായ രാജ്കുമാറും ശിവനേശനും ചേര്‍ന്നാണ് കോവിഡിനായുള്ള മരുന്ന് വികസിപ്പിച്ചത്. ഇരുവരും സ്വന്തം ശരീരത്തില്‍ പരീക്ഷിക്കുകയായിരുന്നു. രാജ്കുമാറിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോഡിയം നൈട്രേറ്റ് കലര്‍ത്തിയ ലായനിയാണു ഇവര്‍ മരുന്നായി പരീക്ഷിച്ചതെന്നാണ് വിവരം