വാഷിംഗ്ണ് ഡിസി കോവിഡിനെതിരായ അമേരിക്കയുടെ പോരാട്ടം തുടരുകയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇനിയുമേറെ മുന്നോട്ട് പോകാനുണ്ടെന്നും ട്രംപ് പറഞ്ഞു. ഒരു മാസത്തിനു ശേഷം ആദ്യമായി വൈറ്റ് ഹൗസിനു പുറത്ത്, വാഷിംഗ്ടണ്‍ നഗരത്തില്‍ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
വൈറ്റ്ഹൗസിലെ കോവിഡ് വൈറസ് ടാസ്ക് ഫോഴ്സിനെ പിരിച്ചുവിട്ടത് വൈറസ് ബാധ ഒഴിയുന്നു എന്നതിന്റെ സൂചനയല്ലെന്നും അദ്ദേഹം പറഞ്ഞു. ടാസ്ക് ഫോഴ്സിനെ പിരിച്ചുവിട്ടതില്‍ മറ്റൊരും ഉദ്ദേശവുമില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.