വാഷിംഗ്ടണ്‍ ഡിസി: കോവിഡ് ഡാറ്റാ ചോര്‍ത്താന്‍ അമേരിക്കയിലും ബ്രിട്ടനിലും വ്യാപക ശ്രമങ്ങള്‍ നടക്കുവെന്ന് റിപ്പോര്‍ട്ട്. കോവിഡ് രോഗികളെ സംബന്ധിച്ചും, ചികിത്സാ രീതികള്‍ സംബന്ധിച്ചും, വാക്സിന് പരീക്ഷണം സംബന്ധിച്ചുമെല്ലാമുള്ള വിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് കണ്ടെത്തിയതായി ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ വ്യക്തമാക്കി.
എന്നാല്‍, ഇതുവരെ ഒരു വിവരവും ചോര്‍ത്താന്‍ ഇക്കൂട്ടര്‍ക്ക് ആയിട്ടില്ലെന്ന് ബ്രിട്ടീഷ് ഭരണകൂടം അറിയിച്ചു. ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ ആരെല്ലാമാണെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇരു രാജ്യങ്ങളുടെയും സൈബര്‍ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.