ഓച്ചിറ: കോവിഡ് ബാധിച്ച് അബൂദബിയില്‍ മരിച്ച ക്ലാപ്പന കളീക്കല്‍ സൗപര്‍ണികയില്‍ ശ്രീനിവാസെന്റ (45) കുടുംബത്തിന് സഹായവുമായി ക്ലാപ്പന പഞ്ചായത്ത്. കുടുംബത്തിെന്റ അവസ്ഥ മനസ്സിലാക്കിയ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാല്‍ കുടുംബശ്രീയുടെ അടിയന്തര യോഗം ചേര്‍ന്ന് ശ്രീനിവാസെന്റ കുടുംബത്തിന് സ്നേഹഭവനം പദ്ധതി പ്രകാരം നാല് ലക്ഷം രൂപ അനുവദിച്ചു. അടുത്ത ദിവസങ്ങളില്‍ വീടിെന്റ നിര്‍മാണം ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
കഴിഞ്ഞ 20ന് ആയിരുന്നു അബൂദബി ഗള്‍ഫ് പൈപ്പ് കമ്ബനിയിലെ തൊഴിലാളിയായ ശ്രീനിവാസന് മരിച്ചത്. കോവിഡ് മരണമായതിനാല്‍ മൃതദേഹം അവിടെ സംസ്കരിച്ചു. ഭാര്യ സരിത, മക്കളായ ശ്രീഹരി (13), ശിവഗംഗ (എട്ട്) എന്നിവരുടെ ജീവിതത്തില്‍ ഇരുള് മൂടിയാണ് ശ്രീനിവാസന് യാത്രയായത്. മകള്‍ ക്ലാപ്പന പഞ്ചായത്തിലെ ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥിയാണ്. ഒരു താല്‍ക്കാലിക തകരഷെഡിലാണ് ഇവര്‍ കഴിയുന്നത്. ഇവരോടൊപ്പം ശ്രീനിവാസെന്റ മാതാവ് ഓമനയും താമസിക്കുന്നുണ്ട്.
അഞ്ച് വര്‍ഷമായി ശ്രീനിവാസന് അബൂദബിയില്‍ ജോലി നോക്കുന്നു. ആകെയുള്ള വീട് പൊളിച്ചുമാറ്റിയ ശേഷം വസ്തു ബാങ്കില്‍ പണയപ്പെടുത്തിയാണ് ഒരു സ്വപ്നഭവനത്തിന് തുടക്കമിട്ടത്. വീടിെന്റ ഫൗണ്ടേഷന് പൂര്‍ത്തികരിച്ചിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത വിയോഗം.