ദുബായ്: കോവിഡ് ബാധിതയായ യുവതി കുഞ്ഞിന് ജന്മം നല്കി. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്ന് ദുബായിലെ അല്‍ സഹ്ര ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 25കാരിയായ യുവതിയെ മേയ് രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മേയ് അഞ്ചിന് ഇവര്‍ കുഞ്ഞിന് ജന്മം നല്കി.
കുഞ്ഞിന് കോവിഡ് ഉണ്ടോയെന്ന് അറിയാന്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ പരിശോധന ഫലം ഇതുവരെയും ലഭിച്ചിട്ടില്ല.