ന്യൂയോര്‍ക്ക് : കോ​വി​ഡ് 19 ബാധിച്ച്‌ അമേരിക്കയില്‍ ഒരാള്‍ കൂടി മരിച്ചു.കോ​ട്ട​യം സ്വ​ദേ​ശിയും ന്യൂ​യോ​ര്‍​ക്ക് പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലെ മു​ന്‍ ജീ​വ​ന​ക്കാ​ര​നും റോ​ക്ലാ​ന്‍​ഡ് കൗ​ണ്ടി വാ​ലി കോ​ട്ട​ജി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ പൊ​ന്‍​കു​ന്നം സ്വ​ദേ​ശി പ​ട​ന്ന​മാ​ക്ക​ല്‍ മാ​ത്യു ജോ​സ​ഫ് (78) ആ​ണ് മരണപ്പെട്ടത്. സം​സ്കാ​രം ന്യൂ​യോ​ര്‍​ക്കി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ച്‌ ന​ട​ത്തും. അ​ന്പ​തു​വ​ര്‍​ഷ​മാ​യി അ​മേ​രി​ക്ക​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​യിരുന്നു. ഭാ​ര്യ : റോ​സ​ക്കു​ട്ടി, മക്കള്‍ : ഡോ. ​ജി​ജോ ജോ​സ​ഫ് (ന്യൂ​യോ​ര്‍​ക്ക്), ഡോ. ​ജി​ജി അ​ഞ്ജ​ലി ജോ​സ​ഫ്, മരുമകന്‍ : അ​ബി (ഫി​ലാ​ഡ​ല്‍​ഫി​യ).

ഇതോടെ അമേരിക്കയില്‍ കോവിഡ് ബാധിച്ച്‌ മരണപ്പെട്ട മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 12 ആ​യി. മ​രി​ച്ച​വ​രി​ല്‍ 11 പേ​രും ന്യൂ​യോ​ര്‍​ക്കി​ല്‍ താമസിക്കുന്നവരാണ്. നാ​ല് സ്ത്രീ​ക​ള​ട​ക്കം 16 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.