ഇന്ത്യയ്‌ക്കെതിരായ 1999-ലെ കാർഗിൽ യുദ്ധത്തിൽ തങ്ങൾക്ക്  പങ്കുള്ളതായി പാകിസ്ഥാൻ സൈന്യം പരസ്യമായി സമ്മതിച്ചു. 1965, 1971, 1999 വർഷങ്ങളിലെ കാർഗിൽ യുദ്ധങ്ങളിൽ നിരവധി സൈനികർ വീരമൃത്യു വരിച്ചതായി രാജ്യത്തിൻ്റെ പ്രതിരോധ ദിനത്തോടനുബന്ധിച്ച് റാവൽപിണ്ടിയിൽ നടന്ന പരിപാടിയിൽ പാക് സൈനിക മേധാവി ജനറൽ അസിം മുനീർ പറഞ്ഞു. 

“അത് 1948, 1965, 1971, അല്ലെങ്കിൽ 1999 ലെ കാർഗിൽ യുദ്ധം ആകട്ടെ, ആയിരക്കണക്കിന് സൈനികർ പാകിസ്ഥാനും ഇസ്ലാമിനും വേണ്ടി ജീവൻ ബലിയർപ്പിച്ചു,” കരസേനാ മേധാവി ചടങ്ങിൽ പറഞ്ഞു.

കാർഗിൽ യുദ്ധത്തിൽ തങ്ങളുടെ നേരിട്ടുള്ള പങ്ക് പാകിസ്ഥാൻ സൈന്യം ഒരിക്കലും പരസ്യമായി അംഗീകരിച്ചിട്ടില്ല, അത് “മുജാഹിദീൻ അല്ലെങ്കിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ” സൃഷ്ടിയാണെന്ന് ഔദ്യോഗികമായി അവകാശപ്പെട്ടു.