കർണാടക ബിജെപിയിലെ ആഭ്യന്തര കലഹം രൂക്ഷമായി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെദ്യൂരപ്പ ഉടൻ പുറത്താകുമെന്ന് അവകാശപ്പെട്ട് പരസ്യ പ്രസ്താവനയുമായി വിമത നേതാക്കൾ രംഗത്തെത്തി. ഇക്കാര്യം ബിജെപി ദേശീയ നേതൃത്വം ഉറപ്പ് നൽകിയെന്നാണ് അവരുടെ അവകാശവാദം. എന്നാൽ യെദ്യൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുന്നവർ കോൺഗ്രസ് മനസ്ഥിതി ഉള്ളവരാണെന്ന് യെദ്യൂരപ്പ പക്ഷം വിമർശിച്ചു.
കർണ്ണാടകത്തിൽ ഭരണം നേടിയപ്പോൾ ബിജെപി കേന്ദ്രനേതൃത്വത്തിന് വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. മാസങ്ങൾക്ക് ഇപ്പുറം യെദ്യൂരപ്പ ഭരണം ഇവയെ എല്ലാം അവഗണിച്ചാണ് മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിൽ വിഷയം ഉന്നയിച്ചപ്പോൾ യെദ്യൂരപ്പയെ ഉടൻ സ്ഥാനത്ത് നിന്ന് മാറ്റും എന്ന് കേന്ദ്രനേതൃത്വം ഉറപ്പ് നൽകിയതായി വിമത വിഭാഗം അവകാശപ്പെട്ടു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൂടിയായ സി. ടി രവി യത്നാൽ ആണ് ഇക്കാര്യം പരസ്യമായി വ്യക്തമാക്കിയത്. ബിജെപിയുടെ ഭൂരിപക്ഷം എംഎൽഎമാരും ഉത്തര കർണാകടകയിൽ നിന്നാണ്. അതുകൊണ്ട് മുഖ്യമന്ത്രിയും അവിടെ നിന്നായിരിക്കുമെന്നും പാർട്ടി പരിപാടിയിൽ യത്നാൽ അവകാശപ്പെട്ടു. എന്നാൽ വിമതപക്ഷത്തിന്റെ അവകാശവാദങ്ങളെ മുഖവിലയ്ക്കെടുക്കാതെയാണ് യെദ്യൂരപ്പ പക്ഷത്തിന്റെ നിലപാട്. കോൺഗ്രസ് മനസ്ഥിതി ഉള്ളവരുടെ താത്പര്യം യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതല്ലെന്ന് ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണൻ പ്രതികരിച്ചു. യെദ്യൂരപ്പ സർക്കാർ അധികാരത്തിൽ കാലാവധി പൂർത്തിയാക്കും.