വത്തിക്കാന്‍ സിറ്റി: കർത്താവിന്റെ സാന്ത്വനം സാമീപ്യമാണെന്നും പ്രത്യാശയിലേക്ക് വാതിൽ തുറന്നുതരുന്നതാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ വെള്ളിയാഴ്ച #HomilySantaMarta എന്ന ഹാഷ്ടാഗോടുകൂടി ട്വിറ്ററിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. “കർത്താവ് നമ്മെ സമാശ്വസിപ്പിക്കുന്നത് എപ്രകാരമാണ്? നമ്മുടെ ചാരത്തായിരിക്കുകയും കുറച്ചുമാത്രം സംസാരിക്കുകയും ചെയ്തുകൊണ്ടാണ്. സത്യത്താൽ അവിടുന്ന് സാന്ത്വനിപ്പിക്കുന്നു. അവിടന്ന് ഔപചാരികമായി സംസാരിക്കുകയും കബളിപ്പിക്കുകയുമില്ല. പ്രത്യാശയാല്‍ സമാശ്വസിപ്പിക്കുന്നു. ‘നിങ്ങളുടെ ഹൃദയം അസ്വസ്ഥമാക്കരുത്’. കർത്താവിൻറെ സാന്ത്വനം സാമീപ്യമാണ്, സത്യമാണ് പ്രത്യാശയിലേക്ക് നമുക്ക് വാതിൽ തുറന്നുതരുന്നതാണ്.” പാപ്പ ട്വീറ്റ് ചെയ്തു.