തിരുവനന്തപുരം: കര്‍ണാടകത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 243 മലയാളികളുമായി ഒമ്ബത് ബസുകള്‍ വെള്ളിയാഴ്ച കേരളത്തിലെത്തും. സാമൂഹ്യ അകലം പാലിച്ച് 27 ആളുകളുമായാണ് ഓരോ ബസും എത്തുന്നത്. മുത്തങ്ങ, കുമിളി ചെക്ക് പോസ്റ്റ് വഴി രണ്ട് ബസുകളും വാളയാര്‍ വഴി നാല് ബസുകളും വരും. കാസര്‍ഗോഡ് മഞ്ചേശ്വരം വഴി ഓരോ ബസും കേരളത്തിലെത്തും.
ലോക്ക്ഡൗണിനെ തുടര്‍ന്ന് കര്‍ണാടകത്തില്‍ കുടുങ്ങിപ്പോയ മലയാളികളെ കേരളത്തിലെത്തിക്കാന്‍ സഹായിക്കണമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം കര്‍ണാടക കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയാണ് ബസ് സംവിധാനം ഒരുക്കിയത്.
കഴിഞ്ഞ ചൊവ്വാഴ്ച കേരളത്തിലേക്കുള്ള ആദ്യ ബസ് വന്നിരുന്നു. കര്‍ണാടക-കേരള സര്‍ക്കാരിന്റെ യാത്രാ അനുമതി ലഭിക്കാത്തതാണ് കൂടുതല്‍ ബസ് സര്‍വീസ് നടത്താന്‍ സാധിക്കാത്തത് എന്നാണ് കോണ്‍ഗ്രസ് വിശദീകരണം.