കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ ജനവാസമേഖലയില്‍ യാത്രാവിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 37 പേര് മരിച്ചതായി റിപ്പോര്‍ട്ട്. മൂന്ന് പേര് അപകടത്തില്‍നിന്നും അദ്ഭുതകരമായി രക്ഷപെട്ടു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച മുഴുവന്‍പേരും വിമാനത്തിലുള്ളവര്‍ ആയിരുന്നോ അതോ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരും മരണപ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ച് അറിവായിട്ടില്ല.
ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് വരികയായിരുന്ന പാക്കിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നത്. 91 യാത്രക്കാരും എട്ടു ജീവന ക്കാരും വിമാനത്തിലുണ്ടായിരുന്നു.
കറാച്ചി വിമാനത്താവളത്തിലേക്കുള്ള ലാന്‍ഡിംഗിന് തൊട്ടുമുമ്ബാണ് അപകടം. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ജിന്നാ കോളനിക്ക് മുകളിലേക്കാണ് വിമാനം ഇടിച്ചി റങ്ങിയത്. തകര്‍ന്ന് വീഴുന്നതിനു മുന്‍പ് രണ്ടോ മൂന്നോവട്ടം ലാന്‍ഡ് ചെയ്യാന്‍ വിമാനം ശ്രമിച്ചിരുന്നതായി ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു. വിമാനം മൊബൈല്‍ ടവറില്‍ ഇടിച്ച് കെട്ടടിടങ്ങള്ക്ക് മുകളിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു- സംഭവത്തിനു ദൃക്സാക്ഷിയായ ഷാക്കീല്‍ അഹമ്മദ് പറയുന്നു.