ദോഹ : ഖത്തറില്‍ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 1,25,176 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 198 പേരാണ്. ഇന്നു രോഗം സ്ഥിരീകരിച്ചത് 206 പേരിലാണ്. ഇതില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നു ഖത്തറിലേക്ക് എത്തിയവരാണ്. ഇതോടെ ഖത്തറിലെ ആകെ രോഗബാധിതര്‍ 1,28,191 ആയി. ഖത്തര്‍ ഇതുവരെ നടത്തിയത് 8,37,486 പരിശോധനകളാണ്. നിലവില്‍ ചികിത്സയിലുള്ളത് 2,795 പേരാണ്. എന്നാല്‍ ആശുപത്രികളിലുള്ളത് 371 പേര്‍ മാത്രം. ഇതില്‍ 40 പേരും 24 മണിക്കൂറിനിടെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ്. 55 പേര്‍ അതിതീവ്ര പരിചരണ വിഭാഗത്തിലാണ്. 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗബാധ നിയന്ത്രണ വിധേയമാണെങ്കിലും പ്രതിരോധ, സുരക്ഷാ മുന്‍കരുതലുകളില്‍ വിട്ടുവീഴ്ച അരുതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.