ദോഹ: ഖത്തറില്‍ കോവിഡ് മരണം കൂടുന്നു. ഞയറാഴ്ച രണ്ടുപേര്‍കൂടി മരിച്ചു. 66ഉം 53ഉം വയസുള്ള രോഗികളാണ് മരിച്ചതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 23 ആയി ഉയര്‍ന്നു.
നിലവില്‍ രാജ്യത്ത് ചികില്‍സയിലുള്ള 188 പേര്‍ തീവ്രപരിചരണവിഭാഗത്തിലാണ്. ആകെ 34521പേരാണ് ചികില്‍സയിലുള്ളത്. ഇതില്‍ 1805പേരാണ് ആശുപത്രികളിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 256 പേര്‍ കൂടി ആശുപത്രിയിലായിട്ടുണ്ട്. 24 പേര്‍ തീവ്രപരിചരണവിഭാഗത്തിലുമായി.
ഞായറാഴ്ച 1501 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 657 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. 9170 പേരാണ് ഇതുവരെ ആകെ രോഗമുക്തി നേടിയിരിക്കുന്നത്. ആകെ 188143 പേരില്‍ പരിശോധന നടത്തിയപ്പോള്‍ 43714 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം ഭേദമായവരും മരിച്ചവരും ഉള്‍ െപ്പടെയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3349 പേരിലാണ് കോവിഡ് പരിശോധന നടത്തിയിരിക്കുന്നത്.