ദോഹ: ഖത്തറില്‍ ബുധനാഴ്​ച 1390 പേര്‍ക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 26,539 ‌ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍ ചികില്‍സയിലുള്ളവര്‍ 23382 ആണ്​. ബുധനാഴ്​ച 124 പേര്‍ക്ക്​ കൂടി രോഗംമാറിയിട്ടുണ്ട്​. ഇതോടെ ആകെ അസുഖം ഭേദമായവര്‍ 3143 ആയി.

ആകെ 139127 രോഗികളെ പരിശോധിച്ചപ്പോള്‍ 26539 പേര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. രോഗം ഭേദമായവരും മരിച്ചവരും ഉള്‍പ്പെ​െടയാണിത്​. ആകെ 14 പേരാണ്​ ഖത്തറില്‍ ഇതുവരെ മരിച്ചത്.