ദോഹ: ഖത്തറില്‍ ഇന്ന് 1581 പേര്‍ക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 63,741 ആയി. രാജ്യത്ത് ഇതുവരെയുള്ള മരണസംഖ്യ 45 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1926 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 39,468 ആയി. സുഖപ്പെട്ടവരുടെ എണ്ണം വര്‍ധിച്ചതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 24,228 ആയി കുറഞ്ഞിട്ടുണ്ട്. 239 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ന് പുതുതായി 4649 കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തി. ഇതോടെ ഖത്തറില്‍ ആകെ നടത്തിയ കൊവിഡ് പരിശോധനകളുടെ എണ്ണം 241086 ആയി.