ഖത്തറില്‍ 343 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.330 പേര്‍ക്ക്​ രോഗമുക്​തി നേടി . കൊവിഡ് ബാധിച്ച്‌ രാജ്യത്ത് പുതുതായി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 190 ആണ് ആകെ മരണസംഖ്യ.നിലവിലുള്ള രോഗികള്‍ 3134 ആണ്​.

ഇതുവരെ 5,38,602 പേരെ ആകെ പരിശോധിച്ചപ്പോള്‍ 1,14,281 പേര്‍ക്കാണ്​ വൈറസ്​ബാധ സ്​ഥിരീകരിക്ക​പ്പെട്ടത്​. രോഗം മാറിയവരും മരിച്ചവരും ഉള്‍പ്പെടെയാണിത്​. ആകെ രോഗമുക്​തര്‍ 1,10,957 ആണ്​. നിലവില്‍ ​ 438 പേരാണ് ആശുപത്രിയിലുള്ളത്​ ​.