പാലക്കാട് തിരുവിഴാംകുന്ന അമ്ബല പാറയില്‍ ഗര്‍ഭിണിയായ കാട്ടാന സ്‌ഫോടക വസ്തു നിറച്ച കൈതച്ചക്ക തിന്ന് ചരിഞ്ഞ സംഭവത്തില്‍ പ്രതി വില്‍സണെ കോടതി റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ചയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാള്‍ കേസിലെ മൂന്നാം പ്രതിയാണ്. തേങ്ങയില്‍ പന്നിപ്പടക്കം ഒളിപ്പിച്ച്‌ കാട്ടില്‍ വേച്ചു എന്നാണ് വില്‍സണ്‍ അന്വേഷണസംഘത്തിന് നല്‍കിയ മൊഴി. കേസിലെ മുഖ്യ പ്രതികളായ മുണ്ടക്കുന്ന് സ്വദേശികളായ അബ്ദുള്‍ കരീം, മകന്‍ റിയാസുദ്ദീന്‍ എന്നിവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീര്യം കുറഞ്ഞ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ ആനയുടെ വായയില്‍ ഗുരുതരമായ പരിക്കേല്‍ക്കുകയായിരുന്നു.ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തുമ്ബോള്‍ പരിക്കിന് രണ്ടാഴ്ചത്തോളം പഴക്കമുണ്ടായിരുന്നു. അതേസമയം ആനയ്ക്ക് വേണ്ടത്ര ചികിത്സ വനംവകുപ്പ് ലഭ്യമാക്കിയില്ലെന്നും ആക്ഷേപമുണ്ട്.