കാളികാവ് (മലപ്പുറം): യു.എ.ഇയില്‍നിന്ന് മേയ് ഏഴിനെത്തി ജില്ലയിലെ കോവിഡ് കേന്ദ്രമായ കാളികാവ് അല്‍ സഫ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ 30 പേര്‍ വീട്ടിലേക്ക് മടങ്ങി. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇവര്‍ മടങ്ങിയത്. 108 ആംബുലന്‍സിലായിരുന്നു മടക്കം.
പെരിന്തല്‍മണ്ണ, പരപ്പനങ്ങാടി അടക്കമുള്ള പ്രദേശങ്ങളിലുള്ളവരാണ് 14 ദിവസത്തെ ക്വാറൈന്റനില്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയത്. ക്വാറൈന്റന് കാലം നല്ല പരിചരണം ലഭിച്ചതായി മടങ്ങിപ്പോവുന്നവര്‍ പറഞ്ഞു.