തിരുവനന്തപുരം: ഗള്‍ഫില്‍ നിന്നെത്തിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ പരീക്ഷ എഴുതാമെന്ന് വിദ്യാഭ്യാസവകുപ്പ്. പരീക്ഷയെഴുതാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം വിദ്യാഭ്യാസവകുപ്പിനെ അറിയിക്കണം. ലക്ഷദ്വീപില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതാന്‍ സാധിക്കും.
മെയ് 26ന് തന്നെയാണ് ഗള്‍ഫിലും ലക്ഷദ്വീപിലും പരീക്ഷകള്‍ ആരംഭിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങളോടെയാകും പരീക്ഷകള്‍ നടത്തുക. ഒരു ക്ലാസ് റൂമില്‍ 20 താഴെ കുട്ടികള്‍ മാത്രമേ ഉണ്ടാവുകയുള്ളു. പകുതി ബഞ്ചുകള്‍ ഒഴിച്ചിടും. ആവശ്യമെങ്കില്‍ സ്‌കൂള്‍ ബസ് സര്‍വീസ് നടത്തും. ഭിന്നശേഷിക്കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ നല്‍കിയ സൗകര്യങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.