കൊല്‍ക്കത്ത: പ്രമുഖ ചരിത്രകാരന് ഡോ. ഹരിശങ്കര്‍ വാസുദേവന്‍ കോവിഡ് ബാധിച്ച് മരിച്ചു. 68 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അന്ത്യം. കടുത്ത പനിയും ശ്വാസതടസ്സവും മൂലം മേയ് നാലിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലാക്കിയിരുന്നു. ബുധനാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.
കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്നാണ് ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ ഡോ. ഹരിശങ്കര്‍ 1978 മുതല്‍ കല്‍ക്കട്ട സര്‍വകലാശാലയില്‍ ചരിത്രവിഭാഗം അധ്യാപകനായിരുന്നു. സെന്‍ട്രല്‍ ഏഷ്യന്‍ സ്റ്റഡീസില്‍ പ്രഫസറായും ജാമിയ മിലിയ സര്‍വകലാശാലയിലെ അക്കാദമി ഓഫ് തേഡ് വേള്‍ഡ് സ്റ്റഡീസ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. 2005 മുതല്‍ എന്‍സിഇആര്‍ടിയുടെ സാമൂഹികശാസ്ത്ര പാഠപുസ്തക വികസന സമിതി അധ്യക്ഷനാണ്.
പാലക്കാട് ശ്രീകൃഷ്ണപുരം മമ്ബിള്ളിക്കളത്തില്‍ കുടുംബാംഗമാണ് ഹരിശങ്കര്‍. ചരിത്രകാരി തപതി ഗുഹ താകുര്ത്തയാണ് ഭാര്യ. മകള്‍: മൃണാളിനി