ന്യൂഡല്‍ഹി : ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ജാമ്യത്തിനെതിരെ സിബിഐ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി . ജസ്റ്റീസ് ആര്. ഭാനുമതി അധ്യക്ഷയായ ബഞ്ചാണ് ഹര്‍ജി തള്ളിയത് . വിധിയില്‍ തെറ്റുണ്ടെന്ന് കണ്ടെത്താനായില്ലെന്നും പുനഃപരിശോധിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും കോടതി പറഞ്ഞു .
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22-നാണ് സുപ്രീം കോടതി ചിദംബരത്തിന് ജാമ്യം നല്‍കിയത് . രാജ്യംവിടാനോ വിചാരണയില്‍നിന്ന് ഒഴിവാകാനോ ശ്രമിക്കുമെന്ന് കരുതുന്നില്ലെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത് . ഐഎന്‍എക്സ് മീഡിയ കേസില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21-നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത് . അദ്ദേഹം കേന്ദ്ര ധനമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയ ഗ്രൂപ്പിന് 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് ഫോറിന് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന് ബോര്‍ഡിന്റെ ക്ലിയറന്‍സ് ലഭിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ് .