മലപ്പുറം : മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ച തമിഴ്നാട് സ്വദേശിക്കു കോവിഡ് 19 സ്ഥിരീകരിച്ചു . ജൂണ്‍ 24 ന് തമിഴ്നാട് കള്ളാക്കുര്‍ച്ചി സ്വദേശിയായ അരശന് (55) ആണ് മരിച്ചത് .
കോട്ടക്കല്‍ പാലത്തറയില് പഴയ സാധനങ്ങള്‍ ശേഖരിച്ചു വില്പന നടത്തുന്ന ഇയാളെ പനിയും ഛര്‍ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജൂണ്‍ 23ന് മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു . വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജൂണ്‍ 24ന് പുലര്‍ച്ചെ ആറിനു മരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം ശേഖരിച്ച സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു . രോഗി മരിച്ച ശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് ബാധ കണ്ടെത്തിയിരുന്നില്ല. തുടര്‍ന്നു കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി തമിഴ്നാട്ടില്‍ സംസ്കരിച്ചു .
തുടര്‍ പരിശോധനാ ഫലത്തിലാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി .