കോട്ടയം | ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് മാറ്റമില്ലെന്നു കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം ചെയര്മാന് ജോസ് കെ മാണി. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍നിന്നു പുറത്താക്കിയിട്ടില്ലെന്നും യോഗങ്ങളില്‍നിന്നും മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്തതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിശദീകരണത്തോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി.
യുഡിഎഫില്‍നിന്നു ഇപ്പോള്‍ വന്നത് രാഷ്ട്രീയ തിരുത്തല്‍ അല്ല. സാങ്കേതിക തിരുത്തല്‍ മാത്രം. എന്തുതെറ്റാണ് ഞങ്ങള്‍ ചെയ്തതെന്ന് വ്യക്തമാക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.
ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയെന്ന് മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നുവെന്നും കേരള കോണ്‍ഗ്രസ് അവിഭാജ്യ ഘടകമാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു