ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 8002 ആയി വര്‍ധിച്ചു. 24 മണിക്കൂറിനുള്ളില്‍ 798 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ആറ് പേര്‍ മരിച്ചതായും തമിഴ്‌നാട് ആരോഗ്യ വകുപ്പ് തിങ്കളാഴ്ച അറിയിച്ചു.
കോവിഡ് ബാധിച്ച് 53 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. 5895 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. 2051 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. തിങ്കളാഴ്ച മാത്രം 92 പേര്‍ രോഗമുക്തരായതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
പുതുതായി കോവിഡ് സ്ഥിരീകരിച്ചതില്‍ പത്ത് പേര്‍ മാധ്യമപ്രവര്‍ത്തകരാണ്. മൂന്ന് ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് പിടിപെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 44 ആയി.