തിരുവനന്തപുരം : ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് വന്ന കുട്ടിക്ക് കൊവിഡ് വൈറസ് ഉണ്ടെന്ന് സ്ഥിരീകരിച്ച്‌ തമിഴ്‌നാട് . ഇതേ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് വന്ന കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി . ചെന്നൈയില്‍ നിന്ന് കുടുംബാംഗങ്ങള്‍ക്ക് ഒപ്പം ചൊവ്വാഴ്ചയാണ് കുട്ടി കേരളത്തിലെത്തിയത് . കുട്ടിയുടെ സ്രവം കേരളത്തിലും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് .

ചെന്നൈയില്‍ മാത്രം കഴിഞ്ഞ ദിവസം 316 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 5409 ലേക്കെത്തി . അതേസമയം കേരളത്തില്‍ കഴിഞ്ഞദിവസം ആര്‍ക്കും കൊവിഡ് വൈറസ് സ്ഥിരീകരിച്ചിട്ടില്ല. അഞ്ച് പേര്‍ രോഗമുക്തരാകുകയും ചെയ്തു . ഇനി 25 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 474 പേര്‍ രോഗമുക്തി നേടി.