ന്യൂഡല്‍ഹി| ചൈനീസ് സൈന്യം പടിഞ്ഞാറന്‍, മധ്യ, കിഴക്കന്‍ മേഖലകളില്‍ നടത്തുന്ന കടന്നു കയറ്റത്തെ തടയുന്നതിനായി അതിര്‍ത്തി നിയന്ത്രണ രേഖയിലെ 3488 കി. മിറ്ററോളം ദൂരം ഇന്ത്യ യുദ്ധസേനയെ വിന്യസിച്ചു.
ചൈനീസ് സൈന്യത്തിന്റെ അതിര്‍ത്തി നിയന്ത്രണ രേഖ കടന്നുള്ള ആക്രണത്തെ ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായും ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വടക്കന്‍ മേഖലയിലെ പ്രത്യേക പരിശീലനം ലഭിച്ച സൈന്യത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
യുദ്ധ വാഹനങ്ങളും കാലാള്‍പ്പടയുമായി നീങ്ങുന്ന ചൈനീസ് സൈന്യത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ യുദ്ധത്തില്‍ ചെയ്തത് പോലെ ഗറില്ലാ പോരാട്ടം നടത്താനാണ് പരിശീലനം നല്‍കിയിരിക്കുന്നത്.
പര്‍വത സൈനികരുടെ പോരാട്ടം കഠിനമായാതാണ്. ഉത്തരാഖണ്ഡ്, ലഡാക്ക്, ഗോര്‍ഖ,അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളില്‍ നിന്നുള്ള സൈന്യത്തെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. പീരങ്കികള്‍ക്കും മിസൈലുകല്‍ക്കും കൃത്യമായ ലക്ഷ്യം ഉണ്ടായിരിക്കണമെന്നും അല്ലെങ്കില്‍ അവ വന്‍ നഷ്ടം വരുത്തി വെക്കുമെന്നും മുന്‍ ആര്‍മി ചീഫ് പറഞ്ഞു.