ന്യൂഡല്‍ഹി: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി . ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണു ജീവപര്യന്തം കഠിനതടവ് ശിക്ഷ അനുഭവിക്കുന്ന നിഷാം ഹര്‍ജി നല്‍കിയത് . സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടണമെന്ന ആവശ്യവും ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് നിരസിച്ചു .
നിഷാമിനു നേരത്തെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു . രണ്ടു തവണ ജാമ്യ കാലാവധി നീട്ടിനല്‍കുകയും ചെയ്തിരുന്നു . മൂന്നാമതും ജാമ്യം നീട്ടണമെന്നു നിഷാം ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി ആവശ്യം തള്ളിയിരുന്നു . ഇതിനെതിരേ നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത് .