ന്യൂഡൽഹി : 2050ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്​തിയാകുമെന്ന്​ പഠന റിപ്പോർട്ട്. ലാൻസെറ്റ്​ ജേർണലാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.തൊഴിലെടുക്കാൻ കഴിയുന്ന പ്രായപരിധിയിലുള്ളവരുടെ (വർക്കിംഗ് ഏജ് പോപ്പുലേഷൻ) എണ്ണവും, ജി.ഡി.പിയും അടിസ്ഥാനമാക്കിയാണ്​ പഠനം നടത്തിയത്​.

യു.എസ്​.എ, ചൈന എന്നിവയ്ക്ക്​ പിന്നാലെ ഇന്ത്യ മൂന്നാമതെത്തുമെന്നാണ്​ റിപ്പോർട്ട് . 2017ൽ ഇന്ത്യ ഏഴാമത്തെ വലിയ സാമ്പത്തിക ശക്​തിയായിരുന്നു. 2030ൽ ജപ്പാനെ മറികടന്ന്​ ഇന്ത്യ നാലാം സ്ഥാനത്തേക്ക്​ കുതിക്കും. 2050ഓടെ മൂന്നാം സ്ഥാനത്തേക്ക്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെത്തുമെന്നാണ്​ പഠനം വ്യക്​തമാക്കുന്നത്​.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ നാലാം ത്രൈമാസത്തില്‍ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച പോസിറ്റീവ് ആകുമെന്ന് ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ പ്രമുഖനായ ദീപക് പരേഖ് രണ്ട് ദിവസം മുൻപ് വ്യക്തമാക്കിയിരുന്നു.