ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ തിങ്കളാഴ്ച സൈന്യം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി. ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു.
അതിർത്തി ജില്ലയിലെ നൗഷേര സെക്ടറിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും രാത്രിയിൽ സൈന്യം നുഴഞ്ഞുകയറ്റ വിരുദ്ധ ഓപ്പറേഷൻ നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് ഭീകരരെ വധിച്ച സുരക്ഷാസേന എകെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധശേഖരം പിടിച്ചെടുത്തു.
ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെങ്കിലും കൊല്ലപ്പെട്ടതായി സൈന്യം സംശയിക്കുന്നതിനാൽ മേഖലയിൽ വൻ തിരച്ചിൽ നടക്കുന്നു. തിരച്ചിൽ ആരംഭിക്കുന്നതിന് മുമ്പ് പ്രദേശം പ്രകാശപൂരിതമാക്കിയതായും കർശന നിരീക്ഷണത്തിൽ സൂക്ഷിച്ചിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.