ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മുഴുവന്‍ സ്വത്തുക്കളുടെയും നിയമപ്രകാരമുള്ള അവകാശികള്‍ രണ്ടാം തലമുറയില്‍പെട്ട ജ്യേഷ്ഠെന്റ മക്കളായ ജെ. ദീപ, ജെ. ദീപക് എന്നിവരാണെന്ന് മദ്രാസ് ഹൈകോടതി. ഇവരുടെ സമ്മതമില്ലാതെ ജയലളിതയുടെ പോയസ്ഗാര്‍ഡനിലെ വേദനിലയം ബംഗ്ലാവ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി. 2017 ആഗസ്റ്റിലാണ് വേദനിലം ‘അമ്മ സ്മാരക’മാക്കി മാറ്റുമെന്ന് അണ്ണാ ഡി.എം.കെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് മേയ് 22ന് സര്‍ക്കാര്‍ ഒാര്‍ഡിനന്‍സും പാസാക്കി.