ഹൈദരാബാദ്: എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനം ജിദ്ദയില്‍ കുടുങ്ങിയ പ്രവാസികളുമായി മേയ് 20ന് ഹൈ​ദ​രാ​ബാ​ദ്, വി​ജ​യ​വാ​ഡ എന്നീ സ്ഥലങ്ങളിലേക്ക് പ്രത്യേക സര്‍വീസ് നടത്തും.

ജിദ്ദയില്‍ നിന്നും ആ​ദ്യം വി​ജ​യ​വാ​ഡ​യി​ലേ​ക്കും അ​വി​ടെ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ​തി​നു ശേ​ഷം ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു​മാ​യി​രി​ക്കും സ​ര്‍​വീ​സ് നടത്തുക.

320 ​നി​യോ എ​യ​ര്‍​ക്രാ​ഫ്റ്റ് വി​മാ​ന​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ക. ഈ വിമാനത്തില്‍ 149 യാത്രക്കാരെ ഉള്‍ക്കൊള്ളും.

ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ മുന്‍ഗണനയനുസരിച്ചായിരിക്കും യാത്രക്കാരെ തിരഞ്ഞെടുക്കുക.