രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ തുടക്കം പതറി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യം ബാറ്റ് ചെയ്യുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് പത്ത് ഓവര്‍ പിന്നിടുമ്പോള്‍ നേടാന്‍ സാധിച്ചത് വെറും 56 റണ്‍സ്, നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്‌ടമായി.

സാം കറാന്‍ ( 25 പന്തില്‍ 22), ഫാഫ് ഡു പ്ലെസിസ് (ഒന്‍പത് പന്തില്‍ പത്ത്), ഷെയ്‌ന്‍ വാട്‌സണ്‍ ( മൂന്ന് പന്തില്‍ എട്ട്), അമ്ബാട്ടി റായിഡു (19 പന്തില്‍ 13) എന്നിവരുടെ വിക്കറ്റുകളാണ് സൂപ്പര്‍ കിങ്‌സിന് നഷ്‌ടമായത്.

ടോസ് ജയിച്ച രാജസ്ഥാന്‍ റോയല്‍ ചെന്നെെ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനക്കാരാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും. ഒന്‍പത് കളികളില്‍ നിന്ന് മൂന്ന് ജയവും ആറ് തോല്‍വിയുമായി ആറ് പോയിന്റാണ് ഇരു ടീമുകള്‍ക്കും ഉള്ളത്. എന്നാല്‍ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍പിലാണ്. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ചെന്നൈ. രാജസ്ഥാന്‍ റോയല്‍സ് എട്ടാം സ്ഥാനത്തും.

ചെന്നൈ സൂപ്പര്‍ കിങ്‌സ് : ഫാഫ് ഡു പ്ലെസിസ്, സാം കറാന്‍, ഷെയ്‌ന്‍ വാട്‌സണ്‍, അമ്ബാട്ടി റായിഡു, എം.എസ്.ധോണി, രവീന്ദ്ര ജഡേജ, കേദാര്‍ ജാദവ്, ദീപക് ചഹര്‍, പിയൂഷ് ചൗള, ശര്‍ദുല്‍ താക്കൂര്‍, ജോഷ് ഹെയ്‌സല്‍വുഡ്

രാജസ്ഥാന്‍ റോയല്‍സ് : റോബിന്‍ ഉത്തപ്പ, ബെന്‍ സ്‌റ്റോക്‌സ്, സഞ്ജു സാംസണ്‍, സ്റ്റീവ് സ്‌മിത്ത്, ജോസ് ബട്‌ലര്‍, റിയാന്‍ പരാഗ്, രാഹുല്‍ തെവാതിയ, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍, അന്‍കിത് രജ്‌പുത്, കാര്‍തിക് ത്യാഗി