ന്യൂഡല്‍ഹി:ജൂണ്‍ ഒന്ന് മുതല്‍ തീവണ്ടി സര്‍വീസുകള്‍ ആരംഭിക്കുന്നതിന്‍റെ ഭാഗമായി യാത്രക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ റെയില്‍വേ പുറത്തിറക്കി.

സാധാരണ രീതിയിലുള്ള ടിക്കറ്റ് നിരക്കാകും ഈടാക്കുക,ട്രെയിനില്‍ റിസര്‍വ് ചെയ്യാത്ത കോച്ചുകള്‍ ഉണ്ടാകില്ല.

പുതിയ സര്‍വീസുകള്‍ തുടങ്ങുന്നതിനൊപ്പം തന്നെ ശ്രമിക് സര്‍വീസുകള്‍ തുടരുകയും ചെയ്യും.

റെയില്‍വേ പ്രഖ്യാപിച്ച ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.മെയില്‍,എക്സ്പ്രസ്,പാസഞ്ചര്‍ ട്രയിനുകള്‍ സര്‍വീസ് നടത്തില്ല.

സര്‍വീസ് തുടങ്ങുമ്ബോള്‍ യാത്രക്കാര്‍ക്കായി സ്റ്റേഷനുകളില്‍ എന്ട്രി-എക്സിറ്റ് പൊയന്റുകള്‍ വെവ്വേറെ സജ്ജീകരിക്കണം.

സാമൂഹിക അകലം,ശുചീകരണം തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കണം.

റെയില്‍വേ ടിക്കറ്റിന്റെ അടിസ്ഥാനത്തിലാകും സ്റ്റേഷനിലേക്കും പുറത്തേക്കുമുള്ള വാഹനങ്ങള്‍ അനുവദിക്കുക എന്നും മാര്‍ഗ നിര്‍ദേശത്തില്‍ ഉണ്ട്.

ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ആയോ ടിക്കറ്റ് കൌണ്ടറുകളില്‍ നിന്നോ ബുക്ക് ചെയ്യാം.എന്നാല്‍ 30 ദിവസം വരെ മാത്രമാണ് അഡ്വാന്‍സ് ബുക്കിംഗ് സമയ പരിധി.

അണ്‍ റിസര്‍വ്ഡ് ടിക്കറ്റുകള്‍ ഓണ്‍ ബോര്‍ഡ് ടിക്കറ്റുകള്‍ എന്നിവ നല്‍കില്ല,വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ക്ക് യാത്ര അനുവദിക്കില്ല.
കണ്‍ഫോം ടിക്കറ്റുകള്‍ക്ക് മാത്രമേ യാത്ര അനുവദിക്കൂ.

തത്ക്കാല്‍,പ്രീമിയം തത്ക്കാല്‍ എന്നിവയും അനുവദിക്കില്ല. യാത്ര ആരംഭിക്കും മുന്‍പ് എല്ലാ യാത്രക്കാരെയും തെര്‍മല്‍ സ്ക്രീനിംഗ് നടത്തും.

യാത്രക്കാര്‍ സ്റ്റേഷനില്‍ 90 മിനുറ്റ് മുന്‍പെങ്കിലും എത്തണം. യാത്രക്കാര്‍ മാസ്ക്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുന്നെന്ന് ഉറപ്പ് വരുത്തുകയും വേണം.

രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ യാത്രയ്ക്ക് അനുവദിക്കില്ല,ചില ട്രെയിനുകളില്‍ മാത്രം മിതമായ് ഭക്ഷണങ്ങള്‍ വില്‍ക്കാന്‍ അനുമതിയുണ്ട്.

ട്രയിനുകളില്‍ ബ്ലാങ്കറ്റ്.ലിനന്‍,കര്‍ടൈനുകള്‍ എന്നിവ നല്‍കില്ല.ഇത് യാത്രക്കാര്‍ കൊണ്ട് വരുന്നത് അഭികാമ്യം എന്ന് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.