അമേരിക്കയില്‍ തുടങ്ങി ലോകത്തിന്റെ വിവിധയിടങ്ങളിലായി പൊട്ടിപ്പുറപ്പെട്ട വര്‍ണവെറിയ്‌ക്കെതിരായ പ്രക്ഷോഭത്തിന് പല മേഖലകളിലും മാറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. കളിക്കളങ്ങളില്‍ തുടങ്ങി അത് കോര്‍പ്പറേറ്റ് മേഖലകളില്‍ പോലും ചലനങ്ങള്‍ സൃഷ്ടിച്ചു. പ്രത്യേകിച്ച് ഇത്തരം പ്രക്ഷോഭങ്ങള്‍ക്ക് കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങള്‍ ഒരു വലിയ സ്വീകാര്യതയുടെ തുടക്കമാണ്. ലിംഗത്തിന്റെയും വര്‍ണത്തിന്റെയും ജാതിയുടെയും ത്രാസുകളില്‍ ഒതുക്കാതെ മനുഷ്യനെ മനുഷ്യനായി തന്നെ കാണണമെന്ന ചിന്തയുടെ തുടക്കം.
അമേരിക്കയില്‍ പൊലീസുകാരന്‍ കാലിനടിയില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തോടെയാണ് വര്‍ണവിവേചനത്തിനെതിരായ മുറവിളികള്‍ വീണ്ടും ലോകത്ത് ശക്തിയാര്‍ജ്ജിക്കുന്നത്. ഫ്‌ളോയിഡിന്റെ മരണത്തോടെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങളുമായി നിരവധി പേര്‍ തെരുവിലേക്കിറങ്ങുകയായിരുന്നു. ഈ വംശവെറിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മനുഷ്യനെ വര്‍ണത്തിന്റെയും ജാതിയുടെയും അളവ്‌കോല് കൊണ്ട് തൂക്കിനോക്കുന്ന സമൂഹം ഇവിടെ പരസ്യമായി തന്നെ ജീവിക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അമേരിക്കയില്‍ തുടങ്ങി ലോകത്തിന്റെ വിവിധയിടങ്ങളിലായി പൊട്ടിപ്പുറപ്പെട്ട ഈ വരണ്‍വെറിയ്‌ക്കെതിരായ പ്രക്ഷോഭത്തിന് പല മേഖലകളിലും മാറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. കളിക്കളങ്ങളില്‍ തുടങ്ങി അത് കോര്‍പ്പറേറ്റ് മേഖലകളില്‍ പോലും ചലനങ്ങള്‍ സൃഷ്ടിച്ചു. പ്രത്യേകിച്ച് ഇത്തരം പ്രക്ഷോഭങ്ങള്‍ക്ക് കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങള്‍ ഒരു വലിയ സ്വീകാര്യതയുടെ തുടക്കമാണെന്നതില്‍ സംശയമില്ല.
ലിംഗത്തിന്റെയും വര്‍ണത്തിന്റെയും ജാതിയുടെയും ത്രാസുകളില്‍ ഒതുക്കാതെ മനുഷ്യനെ മനുഷ്യനായി തന്നെ കാണണമെന്ന ചിന്ത ഒരു ശുഭ സൂചന തന്നെയാണ്. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് ‘ഫെയര്‍ ആന്റ് ലൗവ്‌ലി’ റീബ്രാന്റ് ചെയ്യുകയാണ് എന്ന് പരസ്യപ്പെടുത്തി രംഗത്തെത്തിയത്. ഫെയര്‍ എന്ന വാക്ക് നീക്കിയാണ് ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിയുന്ന കോസ്മറ്റിക്ക് ഇന്ഡസ്ട്രി ഉത്പന്നങ്ങളിലൊന്നായ ‘ഫെയര്‍ ആന്റ് ലൗവ്‌ലി’ റീബ്രാന്റിങ്ങിനൊരുങ്ങുന്നത്. ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് ശേഷം അമേരിക്കയില്‍ ആളിപടര്‍ന്ന ബ്ലാക്ക് ലൈഫ്‌സ് മാറ്റേഴ്‌സ് എന്ന പ്രക്ഷോഭത്തിന് പിന്നാലെ പ്രമുഖ ബ്രാന്റുകളായ ലോറിയല്‍, അഡിഡാസ്, നൈക്ക് എന്നിവ വര്‍ണവര്‍ഗവിവേചന ത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറും ‘ഫെയര്‍ ആന്റ് ലൗവ്‌ലി’ റീബ്രാന്റിങ്ങിന് ഒരുങ്ങുകയാണ് എന്ന് വ്യക്തമാക്കിയത്. നേരത്തെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
പരിസ്ഥിതി പ്രശ്നമായാലും വംശീയ വിവേചനം പോലുള്ള രാഷ്ട്രീയ പ്രശ്നങ്ങളായാലും കോര്‍പ്പറേറ്റുകള്‍ പ്രക്ഷോഭത്തോടൊപ്പം നില്‍ക്കുന്നുവെന്നതാണ് ഒരു വലിയ സവിശേഷത. ബ്ലാക്ക് ലൈവ്‌സ് മാറ്ററിനോടു കമ്ബനികള്‍ സ്വീകരിച്ച നിലപാടുകളും ഇതിന്റെ തുടര്‍ച്ച തന്നെ. ഇതാണ് ഇപ്പോള്‍ യുണിലിവറിന്റെ നിലപാടിലും പ്രതിഫലിക്കുന്നത്. സൗന്ദര്യത്തെക്കുറിച്ച് എല്ലാ വിഭാഗത്തെയും ഉള്‍ക്കൊള്ളുന്ന സങ്കല്‍പ്പമാണ് കമ്ബനി വികസിപ്പിക്കുന്നതെന്നും യുണിലിവര്‍ അറിയിച്ചു. എല്ലാ നിറങ്ങളിലുമുള്ള ത്വക്കുകളുടെ പരിചരണമാണ് കമ്ബനി ലക്ഷ്യമിടുന്നതെന്നും യുണിലിവര്‍ വ്യക്തമാക്കി. യൂണിലിവര്‍ മാത്രമല്ല, മറ്റ് പല സ്ഥാപനങ്ങളും വെളുപ്പിനെ എടുത്തു മാറ്റാന്‍ തീരുമാനിച്ചതും നല്ലൊരു തുടക്കമാണെന്നത് വ്യക്തം. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വൈറ്റനിംഗ് ക്രീമുകളുടെ ഉത്പാദനം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചകളില്‍ നടന്ന ചര്‍ച്ചകള്‍ വെളള നിറമാണ് മികച്ച നിറമെന്ന തോന്നലുണ്ടാക്കുന്ന ഉത്പന്നങ്ങളെക്കുറിച്ചുണ്ടാക്കിയ വീണ്ടുവിചാരമാണ് ഇതിന് കാരണമായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പറയുന്നത്.
ആരോഗ്യമുളള ത്വക്കാണ് സുന്ദരമായ ത്വക്ക് എന്നതിന് ഇനി ഊന്നല്‍ നല്‍കുമെന്നാണ് കമ്ബനിയുടെ വിശദീകരണം. അതേസമയം കോര്‍പ്പറേറ്റ് മേഖലയിലെ ഈ പിന്‍മാറ്റം വിപണി കൈപിടിയിലാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണെന്ന തരത്തില്‍ പ്രചരണം ശക്തമാണ്. സമൂഹത്തില്‍ മാറിവരുന്ന ആശയങ്ങള്‍ക്ക് അനുസരിച്ച് തങ്ങളുടെ ഉല്‍പ്പന്നം വിപണയില്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഇത്തരത്തിലുള്ള ബ്രാന്റ് ആക്ടിവിസത്തിലാണ് നേരത്തെ സൂചിപ്പിച്ച ജോണ്‍സണ്‍ ആ ന്റ് ജോണ്‍സണും ഫെയര്‍ ആന്റ് ലവ്ലിയുടെ ഉത്പാദകരായ യുണിലിവറും ബ്ലാക് ലൈവ്സ് മാറ്റര്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി ചെയ്തതെന്നാണ് ഉയരുന്ന ആരോപണം. സാമൂഹ്യ ചലനങ്ങള്‍ക്ക് അനുകൂലമായ മാറ്റത്തോടൊപ്പം നില്‍ക്കുന്ന കമ്ബനികളോട് ഉപഭോക്താക്കള്‍ക്ക് പ്രത്യേക താല്‍പര്യം ഉണ്ടാകും. ഇതാണ് കമ്ബനികളെ ഇങ്ങനെയുള്ള തീരുമാനങ്ങളിലേക്ക് നയിക്കുന്നത്. വിപണി തന്നെയാണ് പ്രധാനമെങ്കിലും സാമൂഹ്യ ഉത്തരവാദിത്വം കൂടി കോര്‍പ്പറേറ്റ് മേഖലയ്ക്ക് ഉണ്ടാകണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.