വാഷിംഗ്ടണ്‍ ഡിസി: ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണം മുന്‍കൂട്ടി തീരുമാനിച്ച കൊലപാതകമാണെന്ന് ആരോപണം. ജോര്‍ജിന്റെ കുടുംബം ഏര്‍പ്പെടുത്തിയ അഭിഭാഷകന് ബെഞ്ചമിന്‍ ക്രംപാണ് ഈ ആരോപണം ഉന്നയിച്ചത്. പോലീസ് ഉദ്യോഗസ്ഥനായ ഡെറിക് ചൗവിന് അറിഞ്ഞുകൊണ്ട് നടത്തിയ കൊലപാതകമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പോലീസ് ഉദ്യോഗസ്ഥനെതിരെ തീവ്രത കുറഞ്ഞ കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും ബെഞ്ചമിന്‍ ക്രംപ് വ്യക്തമാക്കി. മനപൂര്‍വമുള്ള കൊലപാതകമാണിതെന്ന് ഉറപ്പാണ്. ജോര്‍ജ് ശ്വാസം കിട്ടാതെ പിടയുന്പോഴും ഒന്‍പത് മിനിറ്റാണ് ഡെറിക് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി നിന്നത്. ജോര്‍ജിന്റെ ബോധം നഷ്ടപ്പെട്ടു കഴിഞ്ഞ ശേഷവും മൂന്നു മിനിറ്റോളം ഡെറിക്് കാല്‍മുട്ട് അമര്‍ത്തിനിന്നു- ക്രംപ് കൂട്ടിച്ചേര്‍ത്തു.