ഐ.പി.എല്ലില്‍ മികച്ച ഫോമിലുള്ള ഡല്‍ഹി ക്യാപിറ്റല്‍സിനെ അനായാസം പരാജയപെടുത്തിയെങ്കിലും മുംബൈ ഇന്ത്യന്‍സ് കുറച്ചുകൂടി മെച്ചപ്പെടാന്‍ ഉണ്ടെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഇന്നലെ നടന്ന മത്സരത്തില്‍ 5 വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 4 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് എടുത്തത്. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് 5 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടിയ ജയം ഉറപ്പിക്കുകയായിരുന്നു.
നിലവില്‍ മുംബൈ ഇന്ത്യന്‍ കളിക്കുന്ന രീതി ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരം വളരെ മികച്ചതായിരുന്നെന്നും വളരെ പ്രധാനപ്പെട്ട രണ്ട് പോയിന്റാണ് ടീമിന് ലഭിച്ചതെന്നും രോഹിത് ശര്‍മ്മ പറഞ്ഞു. നിലവില്‍ മുംബൈ ഇന്ത്യന്‍സ് എല്ലാം ശരിയായ രീതിയിലാണ് ചെയ്യുന്നതെന്നും എന്നാല്‍ ചില ഏരിയകളില്‍ കുറച്ചുകൂടെ മെച്ചപ്പെടാന്‍ ഉണ്ടെന്നും രോഹിത് ശര്‍മ്മ പറഞ്ഞു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരം ജയിച്ചതോടെ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു