ഓസ്റ്റിൻ ∙ ഒക്ടോബർ 19 തിങ്കളാഴ്ച മാത്രം ടെക്സസിലെ വിവിധ ആശുപത്രികളിൽ 4319 കോവിഡ് 19 രോഗികളെ ചികിത്സക്കായി പ്രവേശിപ്പിച്ചുവെന്ന് ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അധികൃതർ അറിയിച്ചു.

ഓഗസ്റ്റ് 28 നായിരുന്നു ഇതിനു മുമ്പ് ഏറ്റവും കൂടുതൽ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത് (4422) ഓഗസ്റ്റ് 28ന് ശേഷം ഹോസ്പിറ്റലൈസേഷൻ കുറഞ്ഞു വരുന്നതിനിടയിലാണ് ഇപ്പോൾ ഇത്രയും കോവിഡ് രോഗികളെ ഒരു ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതെന്ന് അധികൃതർ പറയുന്നു.

സെപ്റ്റംബർ 20, ഒരു മാസം മുമ്പ് കോവിഡ് 19 പോസിറ്റീവായിരുന്ന രോഗികളുടെ എണ്ണം 64,431 ആയിരുന്നുവെങ്കിൽ ഇപ്പോൾ രോഗികളുടെ എണ്ണം ഒരു മാസത്തിനുള്ളിൽ 82,930 ആയി വർധിച്ചത് ആശങ്കാജനകമാണ്.